ബിനോയ് കോടിയേരിക്കെതിരായ കേസ്; തലയൂരാന്‍ നോക്കരുതെന്ന്‌ യെച്ചൂരിക്ക് വി.മുരളീധരന്റെ കത്ത്

muraleedharan

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്റെ കത്ത്. ബിനോയ് കോടിയേരിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്തെങ്കിലും കോടിയേരിക്കെതിരെ നടപടി എടുക്കുമോയെന്നാണ് കത്തില്‍ ചോദിച്ചിരിക്കുന്നത്.

ഏതെങ്കിലും വിദേശ രാജ്യത്ത് എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനാകില്ലെന്നും പറഞ്ഞ് സെക്രട്ടറിയേറ്റ് ഇതില്‍ നിന്ന് തലയൂരുകയായിരുന്നെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കേ ഇളയ മകന്‍ ബിനീഷിനെതിരേയുള്ള ആറ് ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും മാത്രമാണ് കോടിയേരിയുടെ മക്കളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ മുടക്കുമുതലായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഏഴ് രാജ്യങ്ങളിലായി കോടിയേരിയുടെ മകന്റെ ബിസിനസ് വളര്‍ന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Top