കോവിഡ് പ്രോട്ടോകോള്‍ ലംഘനം; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

കൊല്ലം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40 തോളം പേര്‍ക്കെതിരെ കേസ്.

കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. ആറ്റില്‍ നീന്താനും കടവില്‍ നില്‍ക്കുന്നതിനും നിരവധി പേരാണ് എത്തിയത്. പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Top