ആളൂര്‍ ചട്ടലംഘനം നടത്തി, സന്നദ് റദ്ദാക്കണം; കേരള ബാര്‍ കൗണ്‍സില്‍

കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂരിനെ വിമര്‍ശിച്ച് കേരള ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പെരുമാറുന്നത് എന്നാണ് ബാര്‍ കൗണ്‍സിലിന്റെ ആരോപണം.

അതേസമയം ആളൂരിനെതിരെ നിലനില്‍ക്കുന്ന പരാതികള്‍ അന്വേഷിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്നാണ് ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുടെ ആവശ്യം.

ജയിലില്‍ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. കൂടത്തായി കേസില്‍ അടക്കം ആളൂര്‍ ചട്ടങ്ങള്‍ ലംഘിച്ചതായും കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടികാണിക്കുന്നു. നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍.

Top