ലോക്ഡൗണ്‍ ലംഘിച്ച് പ്രകടനം; എം.എല്‍.എക്കെതിരെ കേസെടുത്ത് പൊലീസ്

ചെന്നൈ: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രകടനം നടത്തിയ എ.ഐ.എ.ഡി.എം.കെ എം.എല്‍.എക്കും അനുയായികള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ഉപ്പളം എം.എല്‍.എ എ. അന്‍പഴകനും ഏഴുപേര്‍ക്കുമെതിരെയാണ് ഗ്രാന്‍ഡ് ബസാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച ചേംബര്‍ ഡി കൊമേഴ്‌സിന്റെ കെട്ടിടത്തിന് സമീപമാണ് ലോക് ഡൗണ്‍ ലംഘിച്ച് പ്രകടനം നടത്തിയത്. പുതുച്ചേരിയിലെ മത്സ്യതൊഴിലാളികള്‍ക്ക് ട്രോളിങ് ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി എം.എല്‍.എയും സംഘവും യാതൊരു വിധ അനുമതിയും വാങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു.

Top