മാസ്‌ക്ക് ധരിക്കാത്തതിന് 7482 പേര്‍ക്കെതിരെ കേസ്‌

സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 7482 പേര്‍ക്കെതിരെ കേസെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2070 പേര്‍ക്കെതിരെ കേസാണ് രജിസ്റ്റര്‍ ചെയ്തത്.

800 പേരെ അറസ്റ്റ് ചെയ്തു. 67 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് മാത്രം ആറ് കേസുകളും നിലവിലുണ്ട്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 126 പേര്‍ അറസ്റ്റിലായി.

Top