കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 7,219 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7219 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1446 പേരാണ്. 4223 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19738 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 490, 41, 279
തിരുവനന്തപുരം റൂറല്‍ – 4167, 110, 310
കൊല്ലം സിറ്റി – 1015, 78, 162
കൊല്ലം റൂറല്‍ – 106, 106, 152
പത്തനംതിട്ട – 68, 58, 199
ആലപ്പുഴ – 40, 17, 171
കോട്ടയം – 192, 181, 436
ഇടുക്കി – 109, 20, 45
എറണാകുളം സിറ്റി – 135, 43, 54
എറണാകുളം റൂറല്‍ – 132, 25, 235
തൃശൂര്‍ സിറ്റി – 32, 31, 108
തൃശൂര്‍ റൂറല്‍ – 59, 57, 251
പാലക്കാട് – 95, 114, 268
മലപ്പുറം – 103, 96, 301
കോഴിക്കോട് സിറ്റി – 39, 39, 22
കോഴിക്കോട് റൂറല്‍ – 112, 160, 12
വയനാട് – 63, 0, 129
കണ്ണൂര്‍ സിറ്റി – 69, 69, 371
കണ്ണൂര്‍ റൂറല്‍ – 72, 72, 328
കാസര്‍ഗോഡ് – 121, 129, 390

Top