കോണ്‍ഗ്രസ് മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ പങ്കെടുത്ത 300 പ്രവർത്തകർക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനെ പ്രതിയാക്കി. ആർപിഎഫ് എസ്ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ഇന്നലത്തെ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുൽഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും .

Top