മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; 20 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ 20 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. കസബ പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്.

കോഴിക്കോട് എ.ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. മുന്‍.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം.

അതേസമയം ഈ വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചു. രണ്ടംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു.

Top