കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കാര്‍ട്ടൂണിസ്റ്റായ സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് മുഴുവന്‍ പേര്.

നര്‍മകൈരളിയുടെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സ്ഥാപകനേതാവ്. ഹാസമൊഴികളോടെ 12 മണിക്കൂര്‍ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും സുകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികാലം മുതല്‍ വരയുണ്ട്. 1950-ല്‍ വികടനിലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 1957-ല്‍ പൊലീസ് വകുപ്പില്‍ ജോലിക്ക് കയറി. 1987-ല്‍ വിരമിച്ചശേഷം മുഴുവന്‍സമയ എഴുത്തിലും വരയിലും മുഴുകി. കഥയും നോവലും കവിതയും നാടകവും ഉള്‍പ്പെടെ 52 ഹാസഗ്രന്ഥങ്ങള്‍ സുകുമാറിന്റെതായുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Top