കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ഫഹൈഹില്‍ റോഡില്‍ സല്‍വയ്ക്ക് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തില്‍ കുവൈത്ത് സ്വദേശിയും ഗള്‍ഫ് പൗരനും ഒരു ഏഷ്യന്‍ വംശജയുമാണ് മരിച്ചത്. ഒരു ഏഷ്യക്കാരന് പരിക്കേറ്റു. സംഭവസ്ഥലത്ത് എത്തിയ അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനം നടത്തി.

Top