ലേഡീസ് ട്രോഫി ക്വാർട്ടർ ഫൈനലിൽ കരോളിന്‍ വോസ്‌നിയാക്കിയ്ക്ക പരാജയം

Caroline Wozniacki

മോസ്‌കോ: ലോക ഒന്നാം നമ്പര്‍ താരം കരോളിന്‍ വോസ്‌നിയാക്കിയ്ക്ക് പരാജയം. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ലേഡീസ് ട്രോഫിയിലാണ് സെമിഫൈനലില്‍ എത്താനാകാതെ കരോളിന്‍ പുറത്തായത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയത്തിന് പിന്നാലെയാണ് കരോളിന്‍ വോസ്‌നിയ്ക്ക് പരാജയം നേരിടേണ്ടി വന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ ദാരിയ കസാത്കിനയോടാണ് 7-6, 6-3 എന്ന സ്‌കോര്‍ നിലയില്‍ കരോളിന്‍ വോസ്‌നിയാക്കി പരാജയപ്പെട്ടത്. ഒന്നാം നമ്പര്‍ പദവി വഹിക്കുന്ന താരത്തിനെതിരെ കസാത്കിനയുടെ രണ്ടാം വിജയമാണിത്.

Top