വുഹാന്‍ ഓപ്പണ്‍: ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയ ചാമ്പ്യന്‍

വുഹാന്‍: വുഹാന്‍ ഓപ്പണില്‍ കിരീടം നേടി ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയ.

ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് കരോളിന ഗാര്‍സിയ ചാമ്പ്യനായത്. സീഡ് ചെയ്യപ്പെടാത്ത താരങ്ങള്‍ തമ്മിലുള്ള കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഗാര്‍സിയയുടെ വിജയം. സ്‌കോര്‍: 6-7(3-7), 7-6 (7-4), 6-2.

ലോക 20-ാം നമ്പര്‍ താരമായ ഗാര്‍സിയ കനത്ത പോരാട്ടത്തിനൊടുവിലാണ് എതിരാളിയെ വീഴ്ത്തിയത്. ആദ്യ രണ്ട് സെറ്റുകളും ടൈബ്രേക്കറിലാണ് വിജയിയെ തീരുമാനിച്ചത്.

നിര്‍ണായകമായ അവസാന സെറ്റില്‍ ബാര്‍ട്ടിയെ അനായാസമായി മറികടന്ന് ഗാര്‍സിയ കിരീടം സ്വന്തമാക്കുകയായിരുന്നു.

Top