സമനിലപ്പൂട്ട് പൊട്ടിച്ച് കാൾസൺ, ജയം 8 മണിക്കൂർ നീണ്ട പോരാട്ടത്തിൽ

ദുബായ്: ചെസ് ലോകം കണ്ട അവിശ്വസനീയമായ പോരാട്ടത്തില്‍ റഷ്യയുടെ നെപ്പോമ്നിയാച്ചിയെ കീഴടക്കി നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലെത്തി. ആറാം റൗണ്ടിലാണ് കാള്‍സണ്‍ വിജയം നേടിയത്.

കരുനീക്കങ്ങളില്‍ ലോക റെക്കോഡ് പിറന്ന, എട്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് കാള്‍സന്‍ ജയം നേടിയത്. ഇതോടെ ലോക കിരീടത്തിനായുള്ള പോരാട്ടത്തില്‍ കാള്‍സന്‍ ലീഡ് നേടി (3-5-2.5). ഇതുവരെയുള്ള ചാമ്പ്യന്‍ഷിപ്പിലെ അഞ്ച് മത്സരങ്ങളും സമനിലയില്‍ കലാശിക്കുകയായിരുന്നു.

136 നീക്കങ്ങള്‍ കണ്ട പോരാട്ടത്തിലാണ് കാള്‍സന്‍ ജയിച്ചത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും നീക്കങ്ങള്‍ നടത്തിയ മത്സരമെന്ന റെക്കോഡും ഇതോടെ സ്വന്തമായി. 1978-ല്‍ അനത്തോളി കാര്‍പ്പോവും വിക്റ്റോര്‍ കോര്‍ച്ചനോയിയും തമ്മില്‍ 124 നീക്കങ്ങള്‍ നീണ്ട മത്സരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

Top