വേള്‍ഡ് കാര്‍ പേഴ്സണായി പിഎസ്എ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാര്‍ലോസ് ടവാരെസ്

പിഎസ്എ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാര്‍ലോസ് ടവാരെസിനെ 2020ലെ വേള്‍ഡ് കാര്‍ പേഴ്സണായി തെരഞ്ഞെടുത്തു. 24 രാജ്യങ്ങളില്‍നിന്നുള്ള 86 അംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഇദ്ദേഹത്തിനെ പുരസ്‌കാര നേട്ടത്തിന് അര്‍ഹമാക്കിയത് കഴിഞ്ഞ വര്‍ഷം പിഎസ്എ ഗ്രൂപ്പിനെയും ഗ്രൂപ്പിന് കീഴിലെ ഓപല്‍ ബ്രാന്‍ഡിനെയും ലാഭവഴിയില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതാണ്. അതേസമയം പിഎസ്എ ഗ്രൂപ്പും എഫ്സിഎയും തമ്മിലുള്ള ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും അദ്ദേഹം നിര്‍ണായ പങ്ക് വഹിച്ചിരുന്നു.

പിഎസ്എ ഗ്രൂപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സൂപ്പര്‍വൈസറി ബോര്‍ഡിനും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി കാര്‍ലോസ് ടവാരെസ് പറഞ്ഞു.

Top