സാഞ്ചസിനെ വെടിവെച്ചു കൊല്ലണം; കൊളംബിയന്‍ താരത്തിനെതിരെ വധഭീഷണി

carlos

മോസ്‌കോ: കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി. ജപ്പാനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് വധഭീഷണി. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എസ്‌കോബാര്‍ ഒരു ഓണ്‍ ഗോള്‍ തന്നതിനാണ് മരിച്ചതെങ്കില്‍ സാഞ്ചസിന്റെയും മരണം കാണണം എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. 25000ല്‍ അധികം മറുപടികള്‍ ട്വീറ്റിന് വന്നതായാണ് പൊലീസ് പറഞ്ഞത്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജപ്പാനെതിരായ മത്സരത്തില്‍ മൂന്നാം മിനുട്ടില്‍ കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാര്‍ലോസ് സാഞ്ചസ് കൈകൊണ്ട് തടയുകയായിരുന്നു. ചുവപ്പ് കാര്‍ഡ് കണ്ട് സാഞ്ചസ് പുറത്തു പോയപ്പോള്‍ ജപ്പാന്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റുകയായിരുന്നു.

കാര്‍ലോസ് സാഞ്ചസിന് അടുത്ത മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കക്കെതിരെ 1994 ലോകകപ്പിലെ സെല്‍ഫ് ഗോളിന്റെ പേരില്‍ പ്രതിരോധ താരമായിരുന്ന ആന്ദ്രേ എസ്‌കോബാറിന് ജീവന്‍ നഷ്ടമായിരുന്നു. ലോകകപ്പ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മയക്കുമരുന്നു മാഫിയയും വാതുവെപ്പുകാരും എസ്‌കോബാറിന്റെ ജീവനെടുക്കുകയായിരുന്നു.

Top