വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം കാര്‍ലോസ് പെന

പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്ന് കാര്‍ലോസ് പെന വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 36 ആം വയസ്സിലാണ് സ്പാനിഷ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പെന തന്റെ അവസാന രണ്ട് സീസണുകള്‍ കളിച്ചത് എഫ്‌സി ഗോവയ്‌ക്കൊപ്പമാണ്. ഗോവയുടെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. തന്റെ കഴിഞ്ഞ രണ്ട് വര്‍ഷം എഫ്‌സി ഗോവയിലും ഇന്ത്യയിലും ആസ്വദിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് താരം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

മാത്രമല്ല ഗോവയിലെ ജനങ്ങളുടെ സ്‌നേഹവും അഭിനിവേശവും അനുദിനം അനുഭവിക്കാന്‍ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു .

കഴിഞ്ഞ രണ്ട് സീസണുകളില്‍, പെന എഫ്‌സി ഗോവയ്ക്ക് വേണ്ടി 43 തവണയാണ് കളിച്ചത്. ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഗോവയെ എത്തിക്കുന്നതില്‍ വലിയ പങ്ക് അദ്ദേഹം വഹിച്ചു.

Top