കരീബിയന്‍ പ്രീമിയര്‍ ലീഗ് ; ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സിന് കിരീടം

റാം എഡിഷന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സ്‌ന്. ഗയാന ആമസോണ്‍ വാരിയേഴ്‌സിനെ 8 വിക്കറ്റിന് തകര്‍ത്താണ് നൈറ്റ് റൈഡേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. ഇവരുടെ മൂന്നാം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടമാണിത്. സ്‌കോര്‍ : ഗയാന ആമസോണ്‍ വാരിയേഴ്‌സ് 147/9 (20 ഓവര്‍), ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സ് 150/2 (17.3 ഓവര്‍). ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് എതിരാളികളെ ബാറ്റിംഗിന് അയച്ചു. ഓപ്പണര്‍ ലൂക്ക് റോഞ്ചിക്ക് 44 റണ്‍സും 24 റണ്‍സ് നേടിയ ജേസണ്‍ മൊഹമ്മദിനും പുറമേ മറ്റ് ഗയാന താരങ്ങള്‍ക്കാര്‍ക്കും ബാറ്റിംഗില്‍ മികവ് കാണിക്കാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ 147/9 എന്ന സ്‌കോര്‍ നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ദിനേഷ് രാംദിനും, ബ്രെണ്ടന്‍ മക്കല്ലവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. മണ്‍ റോയാണ് കളിയിലെ കേമന്‍.

Top