കരീബിയന്‍ പ്രീമിയര്‍ ലീഗ് ആഗസ്റ്റ് എട്ടിന് ആരംഭിക്കും

caribbean-premeire-league

കരീബിയ : 2018 ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ആഗസ്റ്റ് 8 ന് ആരംഭിക്കും. ടൂര്‍ണ്ണമെന്റില്‍ 30 ലീഗ് മത്സരങ്ങളും മൂന്ന് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഉള്‍പ്പെടെ 34 മത്സരങ്ങളാണുണ്ടാകുക. എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളുടെ ഫൈനല്‍ സെപ്റ്റംബര്‍ 16നാണ് നടക്കുക.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ നേരിടും.

ടൂര്‍ണ്ണമെന്റിലെ മൂന്ന് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്ളാറിഡയില്‍ നടക്കും. ജമൈക്ക തല്ലാവാസിന്റെ ഹോം മത്സരങ്ങളാണ് അവിടെ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫ്‌ലോറിഡയില്‍ നാല് മത്സരങ്ങളാണ് നടന്നത്.

Top