തനിക്കെതിരെ നടപടിക്കുള്ള അവകാശം പോപ്പിനെന്ന് കര്‍ദിനാള്‍; നിയമമൊന്നും ബാധകമല്ലേയെന്ന് ഹൈക്കോടതി

alanchery

കൊച്ചി: അങ്കമാലി അതിരൂപതാ ഭൂമിയിടപാട് കേസില്‍ തനിക്കെതിരെ നടപടിക്കുള്ള അവകാശം പോപ്പിന് മാത്രമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാനോന്‍ നിയമം അതാണ് പറയുന്നതെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതുവരെ പോപ്പ് തനിക്കെതിരെ നടപടി എടുത്തിട്ടില്ല.

അതേസമയം രാജ്യത്തെ നിയമമൊന്നും കര്‍ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. വിശ്വാസ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി നര്‍ദേശിച്ചു. കര്‍ദിനാളിലെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദിയെന്നും ഹൈക്കോടതി ചോദിച്ചു. നോട്ട് നിരോധനമാണ് ഉദ്ദേശിച്ച പണം കിട്ടാത്തതിന് കാരണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

Top