എറണാകുളം-അങ്കമാലി അതിരൂപതാ പ്രശ്‌നം : വൈദികര്‍ ഉപയോഗിച്ച സമരരീതി ശരിയല്ലെന്ന്

Cardinal Mar George Alenchery

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സഭാ തര്‍ക്കത്തില്‍ വിമത വൈദികരെ വിമര്‍ശിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി. വൈദികര്‍ ഉപയോഗിച്ച സമര രീതി സഭയ്ക്ക് ചേര്‍ന്നതല്ലെന്നും സമര രീതില്‍ വേദനയുണ്ടെന്നും ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

വിവാദങ്ങളില്‍ താന്‍ മറുപടി പറയാത്തത് സഭയെ ഓര്‍ത്താണെന്നും താന്‍ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാറ്റിനും മറുപടി പറഞ്ഞ് ഇറങ്ങിയാല്‍ സഭ തന്നെ വീണു പോകുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

പ്രതിഷേധിച്ച വൈദികരെ തള്ളിക്കളയരുത്. അവരെ സിനഡ് തിരുത്തുമെന്നും ഭാവിയിലും സഭയ്ക്ക് എന്തെങ്കിലും ദോഷം വരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Top