മുഖ്യമന്ത്രി ക്രൈസ്തവന്‍ ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നെന്ന് മാര്‍ ആലഞ്ചേരി

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണു കര്‍ദിനാളിന്റെ പ്രസ്താവന.

മുഖ്യമന്ത്രി പ്രസംഗത്തിലുടനീളം ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചിരുന്നു. ആര്‍ച്ച്ബിഷപ്പിന്റെ അജപാലന ജീവിതത്തിലെ ഓരോ സംഭവങ്ങളും മുഖ്യമന്ത്രി പരാമര്‍ശിക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിലെ സന്ദേശങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചിരുന്നു.

അതേസമയം, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കില്‍ ഒരു കര്‍ഷക നേതാവ് ആകുമായിരുന്നെന്നും ഡല്‍ഹി കര്‍ഷക സമര വേദിയില്‍ അദ്ദേഹത്തെ കണ്ടേനെയെന്നും കെ.മുരളീധരന്‍ എംപി പറഞ്ഞു.

Top