ഏലക്കാ വില കുത്തനെ ഉയര്‍ന്നു; ഇടുക്കിയില്‍ ഏലക്കാ മോഷണം പെരുകുന്നു

ലക്കാ വില കുത്തനെ ഉയര്‍ന്നു. വില ഉയര്‍ന്നതോടെ ഇടുക്കിയില്‍ തോട്ടത്തില്‍ ഏലക്കാ മോഷണം പെരുകുന്നതായാണ് റിപ്പോര്‍ട്ട്. ഉടുമ്പന്‍ചോല, നെടുങ്കണ്ടം മേഖലകളില്‍ നിരവധി ഏലയ്ക്കാ മോഷണ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു കിലോ ഏലയ്ക്കായ്ക്ക് വില 3900 രൂപയാണ്. 900 രൂപയാണ് ഒരു കിലോ പച്ച ഏലക്കായുടെ വില. ഇതോടെ തോട്ടത്തില്‍ നിന്നും പച്ച ഏലയ്ക്ക വരെ മോഷ്ടിക്കപ്പെടുന്ന അവസ്ഥയാണ്. കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്.

ഏലയ്ക്കാ മോഷണ കേസുകളില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളെ വരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പച്ച ഏലയ്ക്കയുമായി വില്‍പനയ്ക്ക് എത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.

Top