നാല് വര്‍ഷത്തിന് ശേഷം ഏലക്ക വിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് ഏലം വിപണിയില്‍ വീണ്ടും പുത്തനുണര്‍വ്. നാല് വര്‍ഷത്തിന് ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുന്നത്.നിലവില്‍, ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വരെ ഏലം വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 2,617 രൂപയാണ് ഏറ്റവും ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷം ഇതാദ്യമായാണ് ഏലം വില ഇത്രയും ഉയര്‍ന്നത്.

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏലം വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇത്തവണ പശ്ചിമേഷ്യന്‍-ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. വില വര്‍ദ്ധനവിന് കാരണമായി. 1,000 രൂപയില്‍ നിന്നാണ് ഏലം വില മാസങ്ങള്‍ കൊണ്ട് 2,000 രൂപയിലേക്ക് എത്തിയത്. ഓണം എത്താറായതോടെ ഏലത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഏലത്തിന് ഉയര്‍ന്ന വിലയാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.

Top