ഏലക്കാ വിലയില്‍ വീണ്ടും വന്‍ മുന്നേറ്റം ; ഉയര്‍ന്ന വില 2210 രൂപ

കട്ടപ്പന: ഏലക്കാ വിലയില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ ദിവസം ബോഡിനായ്ക്കന്നൂരില്‍ നടന്ന ലേലങ്ങളിലാണ് വീണ്ടും റിക്കാര്‍ഡ് തിരുത്തി വിലയില്‍ കുത്തനെ മുന്നേറ്റം ഉണ്ടായത്. ശാന്തന്‍പാറ സിപിഎ ഏജന്‍സിയുടെ ലേലത്തില്‍ ശരാശരി വില 1924.70 രേഖപ്പെടുത്തി. 50 ലോട്ടുകളിലായി 7624 കിലോഗ്രാം ഏലക്ക വില്പന നടന്നു. 2210 രൂപയാണ് ഉയര്‍ന്ന വില.

കുമളി സിപിഎംസിഎസിന്റെ ലേലത്തില്‍ 163 ലോട്ടുകളിലായി 27,018 കിലോഗ്രാം പതിഞ്ഞു. ഉയര്‍ന്നവില 2,168 രൂപയും ശരാശരി വില 1,890.21 രൂപയുമായിരുന്നു.

Top