ഏലക്കായുടെ ശരാശരി വിലയില്‍ വീണ്ടും വര്‍ധന ; ഉയര്‍ന്ന വില 2,654 രൂപ

കട്ടപ്പന: ഏലക്കായുടെ ശരാശരി വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി വിലയായ 2,347.08 രൂപയാണ് രേഖപ്പെടുത്തിയത്. 2,654 രൂപയാണ് ഉയര്‍ന്ന വില.

ഇടുക്കി ഡിസ്ട്രിക്ട് ട്രഡീഷണല്‍ കാര്‍ഡമം പ്രൊഡ്യൂസര്‍ കമ്പനിയുടെ ലേലത്തിലും ഉയര്‍ന്ന വില 2,678 രൂപയും ശരാശരി വില 2,294.63 രൂപയുമായിരുന്നു.

Top