പ്രളയക്കെടുതിയില്‍ നിന്നും തിരിച്ചു വരുന്ന ഏലം കര്‍ഷകരെ പ്രതിസന്ധിയിലാക്കി കള്ളന്‍മാര്‍

ഇടുക്കി: ഏലയ്ക്കയുടെ വില കുതിച്ചുയര്‍ന്നതോടെ മോഷണം കൂടുന്നതായി പരാതി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇടുക്കി അന്യാര്‍തുളു മേഖലയില്‍ മാത്രമായി 12 ഏലയ്ക്ക തോട്ടങ്ങളിലാണ് മോഷണം നടന്നത്. ജലസേചനത്തിന് വേണ്ടി ഉപയോഗിക്കുന്ന പൈപ്പുകളും മോഷണം പോകുന്നതായി കര്‍ഷകര്‍ പറയുന്നു.

പ്രളയത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായതിന് ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു ഏലം കര്‍ഷകര്‍. ഇതിനിടെയാണ് കള്ളന്‍മാരുടെ ശല്യം കൂടിയിരിക്കുന്നത്.

Top