ഓണത്തോടെ ഏലയ്ക്ക വിലയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍

ണ ഡിമാന്‍ഡ് ഏലത്തിന് പുതുജീവന്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍. റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച ഏലയ്ക്കായുടെ വില വിളവെടുപ്പാരംഭിച്ചതോടെ കുത്തനെ താഴുകയാണ്. ജൂലൈയില്‍ കിലോയ്ക്ക് 7,000 രൂപ രേഖപ്പെടുത്തിയ ഏലയ്ക്ക വില 3,300 രൂപയായാണ് ഇടിഞ്ഞത്.

ആഭ്യന്തര- വിദേശ വ്യാപാരികള്‍ ലേലങ്ങളില്‍ സജീവമാണെങ്കിലും അവര്‍ വില ഉയര്‍ത്താതെയാണ് ചരക്ക് ശേഖരിച്ചത്. പല ലേലങ്ങളിലും വില്‍പനയ്‌ക്കെത്തിയ ചരക്ക് പൂര്‍ണമായി വിറ്റതിനാല്‍ ഏലത്തിന് വന്‍ ഡിമാന്‍ഡാണ് ഇപ്പോഴുള്ളത്. ഇതിനിടെ ചെറുകിട വിപണികളില്‍ ഏലം ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്.

ഓണവേളയില്‍ ഏലം കരുത്ത് തിരിച്ചുപിടിക്കുമെന്ന കണക്കുകൂട്ടലിലാണ് തോട്ടം മേഖല. അറബ്- യൂറോപ്പില്‍ രാജ്യങ്ങളില്‍ നിന്നും വൈകാതെ തന്നെ പുതിയ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കാം. ക്രിസ്മസ്- ന്യൂ ഇയര്‍ വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടാകും യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കം നടത്തുക.

Top