card swipe machine

കാര്‍ഡ് സൈ്വപിങ് സംവിധാനമില്ലാത്ത ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും കറന്‍സി കൈമാറ്റം കൂടാതെ എളുപ്പത്തില്‍ ഉപയോഗിച്ചു തുടങ്ങാവുന്ന ഇ വലെറ്റ് സംവിധാനമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദവും പ്രായോഗികവും.

പണം സ്വീകരിക്കാന്‍ മാത്രമല്ല, ബില്ലുകളടയ്ക്കാനും സുഹൃത്തുക്കള്‍ക്കും മറ്റും കൈമാറാനുമൊക്കെ ഇ വലെറ്റ് മതിയാകും.

ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ടുണ്ടെങ്കില്‍ ഇ വലെറ്റിലേക്കു പണം മാറ്റുന്നത് ലളിതമാക്കാം.അല്ലെങ്കില്‍ നിങ്ങളുടെ എടിഎം അഥവാ ഡെബിറ്റ് കാര്‍ഡില്‍ നിന്നു മാറ്റാം. നിങ്ങളുടെ കാര്‍ഡ് നമ്പരോ പിന്‍നമ്പരോ ഒന്നും ഇടപാടു നടത്തുന്ന കടയുമായോ വ്യക്തിയുമായോ പങ്കുവയ്‌ക്കേണ്ടി വരുന്നില്ല എന്നതാണ് ഇ വലെറ്റിന്റെ ഗുണം.

ഒരു പ്രീപെയ്ഡ് ക്രെഡിറ്റ് കാര്‍ഡ് ആയി ഉപയോഗിക്കാവുന്ന ഇ വലെറ്റുകള്‍ വളരെ സുരക്ഷിതവുമാണ്. 48 മണിക്കൂര്‍ നേരം ഉപയോഗിക്കാവുന്ന നിശ്ചിത തുകയുള്ള വിര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സൃഷ്ടിച്ച് ഉപയോഗിക്കാനുള്ള സൗകര്യവും ഇ വലെറ്റുകള്‍ നല്‍കുന്നുണ്ട്.

ഇത്തരം വിര്‍ച്വല്‍ കാര്‍ഡുകള്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്നതാണ്. കാര്‍ഡിന്റെ സമയപരിധി കഴിയുമ്പോള്‍ കാര്‍ഡിലെ അവശേഷിക്കുന്ന തുക അക്കൗണ്ടിലേക്കു തിരിച്ചെത്തുകയും ചെയ്യും.

Top