ലണ്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് അക്രമി കാര്‍ ഇടിച്ച് കയറ്റി, നിരവധി പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനിലെ സൗത്ത് കെന്നിംഗ്സ്റ്റണിലെ ഹിസ്റ്ററി മ്യൂസിയത്തിന് സമീപം കാല്‍നട യാത്രക്കാര്‍ക്ക് നേരേ അക്രമി കാര്‍ ഇടിച്ച് കയറ്റി.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രൈവറെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ടൂറിസ്റ്റുകള്‍ ഏറെയെത്തുന്ന ഭാഗമാണ് വെസ്റ്റ് ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. വാഹനം ഇടിക്കുന്നത് കണ്ട വനിതാ പൊലീസ് ആളുകളോട് ഉടന്‍ മാറിപ്പോവാന്‍ ആവശ്യപ്പെട്ടത് വലിയ അപകടം ഒഴിവാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്താണ് ഡ്രൈവറെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

അക്രമത്തെ തുടര്‍ന്ന് ലണ്ടനിലെമ്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം വാഹനം കൊണ്ടുള്ള അഞ്ചാമത്തെ അക്രമമാണ് ലണ്ടനില്‍ നടക്കുന്നത്.

Top