ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു

ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് ഫോർച്യൂണറിന്റെ ടിആർഡി സെലിബ്രേറ്ററി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രാജ്യത്ത് നിലവിലുള്ള ഫോർച്യൂണർ എസ്‌യുവിയുടെ കൂടുതൽ സ്‌പോർട്ടി ലുക്കിംഗ് മോഡലാണ് ടിആർഡി.

പുതിയ ടൊയോട്ട ഫോർച്യൂണർ ടിആർഡി 4×2 ഓട്ടോമാറ്റിക്ക് ഡീസൽ വകഭേദം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് 33.85 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നിലവിലെ സ്റ്റാൻഡേർഡ് ഫോർച്യൂണർ 4 × 2 ഓട്ടോമാറ്റിക്ക് മോഡലിനേക്കാളും 2.1 ലക്ഷം രൂപ കൂടുതലാണിത്.

പുതിയ ടൊയോട്ട ഫോർച്യൂണർ ടിആർഡി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് ടൊയോട്ട റേസിംഗ് ഡെവലപ്മെന്റ് (ടിആർഡി) ആണ്. കൂടാതെ സ്റ്റാൻഡേർഡ് എസ്‌യുവിയെക്കാൾ നിരവധി പരിഷ്ക്കരണങ്ങളും പുനരവലോകനങ്ങളും മാറ്റങ്ങളുമാണ് പുതിയ സെലിബ്രേറ്ററി എഡിഷന് കമ്പനി നൽകിയിരിക്കുന്നത്.

രൂപകൽപ്പനയുടെ കാര്യത്തിൽ പുതിയ ഫോർച്യൂണർ ടിആർഡിയിൽ പുതുക്കിയതും കൂടുതൽ ആക്രമണാത്മകവുമായ മുൻവശം, റിയർ ബമ്പറുകൾ, ടിആർഡി റേഡിയേറ്റർ ഗ്രിൽ, 18 ഇഞ്ച് വലിപ്പമുള്ള കറുത്ത അലോയ് വീലുകൾ, ചുറ്റിനുമുള്ള ടിആർഡി ലോഗോ, ഡ്യുവൽ ടോൺ റൂഫ് എന്നിവ ഉൾക്കൊള്ളുന്നു.

2009 ൽ വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ ഫോർച്യൂണർ എസ്‌യുവി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന മോഡലാണ്. ഇന്ന് ഈ മുൻനിര മോഡൽ മഹത്തായ ഒരു ദശകം പൂർത്തിയാക്കിയിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ നമ്പർ വൺ എസ്‌യുവി മോഡലായി ഫോർച്യൂണർ മാറിയതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എൻ. രാജ പറഞ്ഞു.

‘കസ്റ്റമർ ഫസ്റ്റ്’ എന്ന ധാർമ്മികതയിൽ ടൊയോട്ട വിശ്വസിക്കുന്നു. ഒപ്പം ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവിയുടെ ‘സെലിബ്രേറ്ററി എഡിഷൻ’ അവതരിപ്പിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും എൻ. രാജ വ്യക്തമാക്കി.

പുതിയ ടൊയോട്ട ഫോർച്യൂണർ ടിആർഡി നിരവധി സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. എൽഇഡി ഡിആർഎല്ലുകളുള്ള ഡസ്ക്ക് സെൻസിംഗ് ബൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ, എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ ഫോഗ് ലാമ്പുകൾ എന്നിവല്ലൊം ഇതിൽ ഉൾപ്പെടുന്നു.

വിൻഡോ ലൈനിൽ ക്രോം ആക്സന്റിൽ വരുന്ന ഡോർ ഹാൻഡിലുകൾ, ORVM- കളിലെ പഡിൽ ലാമ്പുകൾ, ORVM- കളിൽ എയ്‌റോ-സ്റ്റെബിലൈസിംഗ് ക്രോം ആക്‌സന്റുകളും പ്രത്യേക ഫീച്ചറുകളാണ്. കൂടാതെ, ORVM- കൾ തന്നെ വൈദ്യുതപരമായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമാണ്.

പുതിയ ഫോർച്യൂണർ ടിആർഡിയിൽ സ്‌പോർടി ബ്ലാക്ക്, മെറൂൺ ഡ്യുവൽ-ടോൺ ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, വുഡ് ആക്‌സന്റുകൾ, ടേൺ നാവിഗേഷൻ ഡിസ്‌പ്ലേയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടിഎഫ്ടി എംഐഡി, സ്റ്റിയറിംഗ് മൗണ്ട്‌ നിയന്ത്രണങ്ങൾ, ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് കോളം, മൾട്ടി ഡ്രൈവ് മോഡുകൾ എന്നിവയും ഉൾപ്പെടുന്നു.

ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 60:40 റിയർ സ്പ്ലിറ്റ് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, കീലെസ് എൻട്രി, 8-വേ ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റ് അഡ്ജസ്റ്റ്, ഓട്ടോമാറ്റിക് ഐഡ്ലിംഗ് സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷൻ, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയും മറ്റ് സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

Top