car raid

മൈക്കല്‍ ഷൂമാക്കറെയും നരേന്‍ കാര്‍ത്തികേയനെയുമൊക്കെ ആരാധിച്ചിരുന്ന കാര്‍ റാലി പ്രേമികള്‍ക്കൊരു സന്തോഷ വര്‍ത്തമാനം.

കാറോട്ടത്തിന്റെ ത്രസിപ്പിക്കുന്ന മല്‍സര ഭൂമികയില്‍ ഒരു കൊല്ലത്തുകാരന്റെ പേരു കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ക്വയിലോണ്‍ മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ മങ്ങാട് സ്വദേശിയും ടികെഎം കുടുംബാംഗവുമായ യൂനുസ് ഇല്യാസ്.

അതിവേഗവും അസാമാന്യ ഡ്രൈവിങ് പാടവവും കൊണ്ട് ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റാറുള്ള കാറോട്ട മല്‍സരത്തില്‍ തുടക്കകാരനാണ് ഈ ഇരുപത്തൊന്നുകാരന്‍.

എങ്കിലും മറ്റൊരു മലയാളിക്കു അവകാശപ്പെടാനാവാത്ത നേട്ടമാണു യൂനുസ് ഇല്യാസ് നേടിയിരിക്കുന്നത്. ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ റാലി ചാംപ്യന്‍ഷിപ് 2015ല്‍ സെക്കന്‍ഡ് റണ്ണര്‍അപ് ആയത് ഇല്യാസിന്റെ ടീമാണ്.

എറണാകുളം സ്വദേശിയായ അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ പോള്‍ തോമസായിരുന്നു യൂനുസ് ഇല്യാസിന്റെ മല്‍സര പങ്കാളി.

Top