നിര്‍മ്മാണ ചിലവ് കൂടുന്നു; കാറുകളുടെ വില വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടൊയോട്ട

കാറുകളുടെ വില വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടൊയോട്ട. തിരഞ്ഞെടുത്ത ഏതാനും ചില മോഡലുകളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ വര്‍ദ്ധി പ്പിക്കാനാണ്‌ കമ്പനിയുടെ തീരുമാനം. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില ഉയര്‍ന്നതും ഉത്പാദന ചിലവുകള്‍ വര്‍ധിച്ചതുമാണ് വില വര്‍ദ്ധനവിന് കാരണം.

ഏപ്രില്‍ മുതല്‍ എത്ര ശതമാനം വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നതും, ഏതെല്ലാം മോഡലുകളുടെ വില വര്‍ധിക്കുമെന്നതുമായ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. നേരത്തെ ജനുവരിയില്‍ നാലു ശതമാനം വിലവര്‍ധനവ് ടൊയോട്ട നടപ്പിലാക്കിയിരുന്നു.

എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, യാരിസ്, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍ എസ്യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍, പ്രിയുസ് ഹൈബ്രിഡ് എന്നിവയാണ് ടൊയോട്ടയുടെ ഇന്ത്യന്‍ മോഡലുകള്‍.

Top