തിരുവനന്തപുരത്ത് റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് (23) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.

കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈന്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു. 6 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. 5 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ സ്വദേശി അക്ഷയ്, കടയ്ക്കാവൂര്‍ സ്വദേശികളായ ബ്രൗണ്, സ്റ്റീഫന്‍, കിളിമാനൂര്‍ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരിപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

Top