എസ്‌ക്ലാസ് സെഡാന്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ വിപണിയിലിറക്കി

benz

ബിഎസ്6നു അനുസൃതമായ ഇന്ത്യന്‍ നിര്‍മ്മിത കാറായ എസ്‌ക്ലാസ് സെഡാന്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ വിപണിയിലിറക്കി. ബിഎസ്6 വാഹനങ്ങളില്‍ യഥാക്രമം നൈട്രജന്‍ ഓക്‌സൈഡിന്റെയും പര്‍ടിക്കുലേറ്റ് മാറ്ററിന്റെയും അംശം ബിഎസ്4 വാഹനങ്ങളെ അപേക്ഷിച്ച് യഥാക്രമം 82 ശതമാനത്തോളം കുറവായിരിക്കും.

നൈട്രജന്‍ ഓക്‌സൈഡ് കാര്യമായ തോതില്‍ കുറയുമെന്നതിനാല്‍ ബിസ്6 വരുന്നതോടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതെയാവുകയും ചെയ്യും. മെഴ്‌സിഡസ്‌മേബാക്ക് എസ് 560ല്‍ ബിഎസ്6 പെട്രോള്‍ എഞ്ചിനും പുതിയ എസ്‌ക്ലാസില്‍ ബിഎസ്6 ഡീസല്‍ എഞ്ചിനുമായിരിക്കും ഉണ്ടാവുക.

Top