രാജസ്ഥാനില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; നാലു മരണം

ജയ്പൂര്‍: രാജസ്ഥാനില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ബിക്കാനിര്‍ ജില്ലയിലെ ജയ്പൂര്‍ബിക്കാനീര്‍ ദേശീയപാതയില്‍ നൗറംഗദേസറിലാണ് അപകടമുണ്ടായതത്. ദുന്‍ഗഡില്‍നിന്നും ബിക്കാനിറിലേക്ക് പോവുകയായിരുന്ന കാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇടിക്കുകയായിരുന്നുവെന്ന് നാപാസര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) ജഗദീഷ് പ്രസാദ് പറഞ്ഞു.

അതുല്‍ മാലി(22), അമ്മ ഗായത്രി ദേവി (45), മൈനാ ദേവി(60), സരിതാ ദേവി (40) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. മൃതദേഹങ്ങള്‍ പോസറ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ജീപ്പ് െ്രെഡവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു.

Top