കായംകുളത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കത്തി നശിച്ചു

കായംകുളം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല. ദേശീയപാതയില്‍ എംഎസ്എം കോളേജിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എന്‍ജിന്‍ ഭാഗത്ത് നിന്നും പുക ഉയരുകയും തുടര്‍ന്ന് ആളി കത്തുകയുമായിരുന്നു. എംഎസ്എം കോളേജിന് സമീപം മുട്ടക്കല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തിയത്. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. കാറിന്റെ എന്‍ജിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

Top