കാര്‍‌ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി; യുഎഇയില്‍ ഡ്രൈവർ അറസ്റ്റിൽ

ARREST

ഷാർജ : യുഎഇയില്‍ പെട്രോള്‍ പമ്പിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. പമ്പിലേക്ക് പാഞ്ഞുകയറിയ കാര്‍ ആദ്യം ഒരു ഷെല്‍ഫില്‍ ഇടിച്ച ശേഷമാണ് ഫ്യുവല്‍ ഡിസ്‍പെന്‍സറും പേയ്‍മെന്റ് കിയോസ്‍കും തകര്‍ത്തത്. അല്‍ ഇത്തിഹാദ് റോഡിലെ അല്‍ ഖാന്‍ ബ്രിഡ്‍ജിന് സമീപത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പെട്രോള്‍ പമ്പിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. ഡ്രൈവറെ അറസ്റ്റ് ചെയ്‍ത വിവരം ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ശംസി പ്രാദേശിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Top