കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; കാര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ചു

കോലഞ്ചേരി: കാര്‍ ലോറിയില്‍ ഇടിച്ച് കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരിക്കു സമീപം തൃക്കളത്തൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. കാര്‍ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്‍, വിഷ്ണു , അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്.

Top