തിരുവനന്തപുരത്ത് കാറിനു തീ പിടിച്ചു

FIRE

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ ഒടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു.ആളപായമില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കാർ പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേനയുടെ രണ്ട് സംഘങ്ങളെത്തി 20 മിനിട്ടുനേരം പണിപ്പെട്ടാണ് തീ പൂർണമായും കെടുത്തിയത്. വാഹനഗതാഗതം തടസപ്പെടാതിരിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. പിന്നീട് കാർ റോഡിന്റെ വശത്തേക്ക് മാറ്റി.

തിരുനൽവേലി സ്വദേശിയായ അന്തോണിയും മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. പഴയ സാധനങ്ങളുടെ ബിനിനസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലേക്ക് പോയതാണ് അവർ. രാത്രി 9.45 ഓടെയാണ് സംഭവം. കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് അക്കാര്യം കാറിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഇരുവർക്കും പൊള്ളലേറ്റില്ല.

Top