കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ചു; ഗര്‍ഭിണിയടക്കം രണ്ടു പേര്‍ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ച് ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റിയാട്ടൂർ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുൻഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗർഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ഫയർ സ്റ്റേഷനിൽനിന്നു നൂറു മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്.

പിൻസീറ്റിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മുൻസീറ്റിലെ ഡോർ ലോക്ക് ആയതു രക്ഷാപ്രവർത്തനത്തിനു തടസ്സമായെന്ന് നാട്ടുകാർ പറഞ്ഞു.

Top