പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

accident

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണു അപകടത്തില്‍പ്പെട്ടത്.

ജെറിന്‍ (22), ഉണ്ണി (20), വിജയന്‍, കിരണ്‍ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിബിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

Top