ആറു പേരുടെ ജീവനെടുത്ത് സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വീണ്ടും ഐഎസ് ആക്രമണം

syria

ദമാസ്‌കസ്: സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. റുക്ബാന്‍ ക്യാമ്പിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

രണ്ട് സ്‌ഫോടനങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ സ്‌ഫോടനം ഇവിടുത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് മാര്‍ക്കറ്റിനു സമീപവുമാണ് ഉണ്ടായത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

Top