അഫ്ഗാനിസ്ഥാനിൽ  കുട്ടികളുടെ ചാരിറ്റി സംഘടനയിൽ ചാവേറാക്രമണം ; 11 പേർക്ക് പരുക്ക്‌

Car bomb explodes

കാബൂൾ : അഫ്ഗാനിസ്ഥാനിൽ കുട്ടികളുടെ ചാരിറ്റിയുമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയിൽ ഉണ്ടായ ചാവേറാക്രമണത്തിൽ 11 പേർക്ക് പരുക്ക്‌. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൻഗഹർ റീജിയണൽ ഹോസ്പിറ്റലിലെ വക്താവ് ഇനാംമുല്ല മിയാഖിയൽ ആണ് ഇക്കാര്യം അറിയിച്ചത്.

ജലാലാബാദിലെ സേവ് ദ ചിൽഡ്രൻ പ്രൊവിൻഷ്യൽ ഓഫീസിലാണ് ആക്രമണം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അത്തുള്ള ഖൊമെയ്നി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും നാൻഗഹർ പ്രവിശ്യയിൽ ശക്തമായ സാന്നിദ്ധ്യം പുലർത്തുന്നുണ്ട്.

Top