അഫ്ഗാനിലെ ഷിയാ പള്ളിയില്‍ കാര്‍ ബോംബ് സ്‌ഫോടനം, മരണം 30 ആയി

bomb attack

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഷിയാ പള്ളിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ അമ്പതുകടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജലാനി ഫര്‍ഹാദ് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു കാര്‍ ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

Top