കോ​ട്ട​യ​ത്ത് കാ​റും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു ; മകന്‍ മരിച്ചു, അമ്മയ്ക്ക് പരുക്ക്

കോട്ടയം : എംസി റോഡില്‍ കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 1.15നാണ് അപകടം നടന്നത്.

കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന്‍ ആദിനാഥാണ്(23) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിയുടെ അമ്മ പ്രമീളയെ (40) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തകഴിയിലെ ഒരു മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയെത്തുടര്‍ന്നു നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിക്കും മറ്റു വാഹനങ്ങള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

Top