മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് പറളി അറബി കോളജിനു സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പൊന്നാനി എണ്ണയില്‍ വീട് രാജേശ്വരി (50), ചന്ദ്രന്‍ (62) എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അപകടം നടന്നത്. മധുരയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് വരുകെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവരെല്ലാം കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്.

പൊലീസും അഗ്‌നിശമന സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച ചന്ദ്രന്റെയും രാജേശ്വരിയുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സാരമായി പരുക്കേറ്റ രാധാ ലക്ഷ്മി, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top