ലോറിയും കാറും കൂട്ടിയിടിച്ച് പാലായിൽ രണ്ടു പേർ മരിച്ചു

കോട്ടയം : ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് പാലായിൽ രണ്ട് പേര്‍ മരിച്ചു. പാലാ പൊന്‍കുന്നം റോഡിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കട്ടപ്പന മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ്, അപ്പു എന്നിവരാണ് കാറിലുണ്ടായിരുന്നത്. കട്ടപ്പനയില്‍ നിന്ന് വരുകയായിരുന്ന മാരുതിക്കാറും, പൊന്‍കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മില്‍ പൂവരണി പള്ളിക്ക് സമീപത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മരിച്ചവരുടെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Top