കവടിയാറില്‍ കാര്‍ ഡിവൈഡറിലിടിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. തിരുവനന്തപുരം കവടിയാര്‍ ഭാഗത്ത് നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ബലേനോ കാറാണ് അപകടത്തില്‍ പെട്ടത്. രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. അമോദ് (17), ശബരി (17), നാഷ (17), അഭിദേവ് (21), സാനു എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കാറിടിച്ച് ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു. മത്സരയോട്ടമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഒരു ബുള്ളറ്റും ഇവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചില്‍ നാല് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം.

Top