തെങ്കാശിയില്‍ നിര്‍ത്തിയിട്ട കാറില്‍ സ്വകാര്യ ബസിടിച്ച് മൂന്ന് മരണം

തെങ്കാശി: തെങ്കാശിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തെങ്കാശി വാസുദേവ നല്ലൂരിനടുത്താണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലായിരുന്നു കാര്‍, അതിനാല്‍ മരിച്ചവര്‍ മൂന്നുപേരും മലയാളികളാണെന്നാണ് സംശയം.

റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചെന്നൈയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

Top