സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞു; 3 പേരുടെ നില ഗുരുതരം

കൊല്‍ക്കത്ത: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞു. ഹൂഗ്ലി ജില്ലയിലാണ് സംഭവം. അപകടത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമായി തുടരുന്നു. പൊലീസ് ക്യാമ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം നിസാരമായി പരിക്കേറ്റ 11 വിദ്യാര്‍ത്ഥികളെയും ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.

Top